തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞു. തിരയിൽപ്പെട്ട നാലുപേരെ മറൈൻഫോഴ്സ്മെൻറും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം കടലിലേക്ക് മറിയുകയായിരുന്നു. രാവിലെ മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി മൗത്തിലേക്ക് പ്രവേശിച്ച വള്ളം ശക്തമായ തിരയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, അടുത്തദിവസം തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുമെന്നും മൺതിട്ട നീക്കാൻ തീരുമാനമായെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മുതലപ്പൊഴി വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.
Post Your Comments