കഴക്കൂട്ടം: കോളനിയിൽ പുറത്ത് നിന്നുള്ളവർ വരാൻ പാടില്ലെന്ന് വിലക്കിയതിലുള്ള വിരോധത്താൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പുത്തൻതോപ്പ് കനാൽ പുറംപോക്കിൽ ആറ്റരികത്ത് വീട്ടിൽ രാജേഷ് (35), അംബേദ്ക്കർ നഗർ പ്രശാന്ത് ഭവനിൽ പ്രശാന്ത് (38), അരുവിക്കര മരുതുംകോട് ഉണ്ണികൃഷ്ണൻ (42) എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടം പൊലീസാണ് പിടികൂടിയത്.
Read Also : ആലപ്പുഴയിൽ കാർ നിന്ന് കത്തി; തീ അണച്ചപ്പോൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ യുവാവിന്റെ മൃതദേഹം
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഞാണ്ടൂർക്കോണം അംബേദ്കർ നഗർ കോളനിയിൽ ആയുധങ്ങളുമായെത്തി മൂന്നുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ഞാണ്ടൂർകോണം അംബേദ്കർ നഗർ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുൽ എന്നിവർക്കാണ് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റത്.
തുടർന്ന്, വ്യാഴാഴ്ച രാത്രിയോടെ വെട്ടേറ്റ അഭിലാഷിന്റെ പിതാവായ ഞാണ്ടൂർക്കോണം ആളിയിൽ തറട്ട അശോകന്റെ ഓട്ടോ പെട്രോൾ ഉപയോഗിച്ച് രാജേഷും പ്രശാന്തും മറ്റൊരാളും ചേർന്ന് കത്തിച്ചിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച രാവിലെയോടെ പ്രതികൾ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments