ThiruvananthapuramNattuvarthaLatest NewsKeralaNews

കോ​ള​നി​യി​ൽ പു​റ​ത്ത് നി​ന്നു​ള്ള​വ​രെ വിലക്കിയതിൽ വിരോധം: യു​വാ​ക്ക​ളെ ആക്രമിച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

പു​ത്ത​ൻ​തോ​പ്പ് ക​നാ​ൽ പു​റം​പോ​ക്കി​ൽ ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷ് (35), അം​ബേ​ദ്ക്ക​ർ ന​ഗ​ർ പ്ര​ശാ​ന്ത് ഭ​വ​നി​ൽ പ്ര​ശാ​ന്ത് (38), അ​രു​വി​ക്ക​ര മ​രു​തും​കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ഴ​ക്കൂ​ട്ടം: കോ​ള​നി​യി​ൽ പു​റ​ത്ത് നി​ന്നു​ള്ള​വ​ർ വ​രാ​ൻ പാ​ടി​ല്ലെ​ന്ന് വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവത്തിൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പു​ത്ത​ൻ​തോ​പ്പ് ക​നാ​ൽ പു​റം​പോ​ക്കി​ൽ ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷ് (35), അം​ബേ​ദ്ക്ക​ർ ന​ഗ​ർ പ്ര​ശാ​ന്ത് ഭ​വ​നി​ൽ പ്ര​ശാ​ന്ത് (38), അ​രു​വി​ക്ക​ര മ​രു​തും​കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സാണ് പി​ടി​കൂടിയത്.

Read Also : ആലപ്പുഴയിൽ കാർ നിന്ന് കത്തി; തീ അണച്ചപ്പോൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ യുവാവിന്റെ മൃതദേഹം

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെയാണ് സംഭവം. ഞാ​ണ്ടൂ​ർ​ക്കോ​ണം അം​ബേ​ദ്കർ ന​ഗ​ർ കോ​ള​നി​യി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി മൂ​ന്നുപേ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാണ് അറസ്റ്റ് ചെയ്തത്. ഞാ​ണ്ടൂ​ർ​കോ​ണം അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ​ശി അ​ഭി​ലാ​ഷ്, രാ​ജേ​ഷ്, രാ​ഹു​ൽ എ​ന്നി​വ​ർ​ക്കാ​ണ് ക​ഴു​ത്തി​ലും കൈ​യി​ലും ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ​ത്.

തു​ട​ർ​ന്ന്, വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ വെ​ട്ടേ​റ്റ അ​ഭി​ലാ​ഷി​ന്‍റെ പി​താ​വാ​യ ഞാ​ണ്ടൂ​ർ​ക്കോ​ണം ആ​ളി​യി​ൽ ത​റ​ട്ട അ​ശോ​ക​ന്‍റെ ഓ​ട്ടോ പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് രാ​ജേ​ഷും പ്ര​ശാ​ന്തും മ​റ്റൊ​രാ​ളും ചേ​ർ​ന്ന് ക​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button