KeralaLatest NewsNews

പി.ടി പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്, സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കായിക-കലാ വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കായിക-കലാ വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നിന്ന് പരാതികള്‍ വന്നിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

Read Also: പണം നൽകി പത്രപ്പരസ്യം നൽകിയത് രാജസ്ഥാൻ സർക്കാർ, ഉപകാരമായത് കേരള സർക്കാരിന്: മന്ത്രി എംബി രാജേഷ്

‘ഈ പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണ്. സംസ്ഥാന ബാലാവകാശ കമീഷനില്‍ ഇതുസംബന്ധിച്ച് പരാതി വന്നിരുന്നു. അതിനാല്‍, കായിക-കലാ വിനോദങ്ങള്‍ക്കുള്ള പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്’ -പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button