പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയുടെ 14-ാം ഗഡു വിതരണം ചെയ്യുന്ന ഔദ്യോഗിക തിയതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് ജൂലൈ 27 നാണ് എത്തുക. 14-ാം ഗഡുവായ 2000 രൂപയാണ് കർഷകർക്ക് ലഭിക്കുക. ഇത്തവണ ഏകദേശം 8.5 കോടി ഗുണഭോക്താക്കളാണ് 14-ാം ഗഡുവിന് അർഹരായിട്ടുള്ളത്.
പി.എം കിസാൻ യോജന പ്രകാരം, വർഷത്തിൽ മൂന്ന് തവണയാണ് കർഷകർക്ക് പണം ലഭിക്കുക. ഓരോ ഗഡുവിലും 2000 രൂപ വീതമാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. 2000 രൂപ ലഭിക്കുന്നതിനായി കർഷകരോട് ഇ-കെവൈസി പ്രക്രിയകൾ പൂർത്തീകരിക്കാൻ ഇതിനോടകം കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. അർഹരായ കർഷകർ നിർബന്ധമായും പിഎം കിസാൻ പോർട്ടലിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പൂർത്തിയാക്കേണ്ടതാണ്. കൂടാതെ, സി.എസ്.സി കേന്ദ്രങ്ങൾ സന്ദർശിച്ച് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസിയും പൂർത്തിയാക്കാൻ സാധിക്കും.
Also Read: ആറാട്ടുപുഴ ക്ഷേത്രവും ഐതിഹ്യവും
Post Your Comments