Latest NewsKeralaNews

മണിപ്പൂര്‍ വിഷയത്തില്‍ സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച വൈദികന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: സഭാ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ച വൈദികന് സസ്‌പെന്‍ഷന്‍. സിറോ മലബാര്‍ സഭയുടെ കീഴിലെ താമരശ്ശേരി രൂപത വൈദികന്‍ ഫാ.തോമസ് പുതിയപറമ്പിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയാണ് സഭക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി വൈദികന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

Read Also: അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമം: ഫിറ്റ്നസ് ട്രെയ്‌നർ കഴുത്തൊടിഞ്ഞ് മരിച്ചു

സഭാ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശനം നടത്തിയതും ചുമതലകള്‍ ഏറ്റെടുക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നടപടി. മണിപ്പൂര്‍ വിഷയങ്ങളിലടക്കം സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് ഫാ. തോമസ് പുതിയപറമ്പില്‍ വിമര്‍ശനം ഉയര്‍ത്തിയത്.

കൂടാതെ, ഫാ. തോമസിനെ നൂറംതോട് സെന്റ് ജോസഫ് പള്ളി വികാരിയായി നിയമിച്ച് ബിഷപ്പ് കത്ത് നല്‍കിയെങ്കിലും സ്വീകരിക്കാതെ ഒളിവില്‍ പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സഭയുടെ നിലപാടുകളെ വിമര്‍ശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button