പനി പിടിപ്പെട്ട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പ്രായമായവരാണ്. പ്രായമായവര്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ പെട്ടെന്ന് പനി പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. പനിയെ പ്രതിരോധിക്കാനുള്ള ആരോഗ്യ ക്ഷമത പലപ്പോഴും പ്രായമായവര്‍ക്ക് ഉണ്ടാകാറില്ല. അണുബാധയ്ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ശരീരത്തിന്റെ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് പനി. ഉയര്‍ന്ന ശരീര താപനില രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ സഹായിക്കുന്നതിലൂടെ ശരീരത്തിനുള്ളില്‍ കടന്നിരിക്കുന്ന രോഗകാരികളായ സൂക്ഷ്മാണുക്കള്‍ നശിക്കുന്നു. 38.6 ഡിഗ്രിയാണ് ഒരു മനുഷ്യന്റെ സാധാരണ താപനില. ഇത് 100.4 ഡിഗ്രിയായി ഉയരുന്ന സാഹചര്യത്തിലാണ് പനി സ്ഥിരീകരിക്കുന്നത്. എന്നാല്‍ 104 ഡിഗ്രിയായി ശരീര താപനില ഉയരുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കുകയും ചികിത്സ ഉറപ്പാക്കുകയും വേണം. ബോധം നഷ്ടമാവുക, കഴുത്ത് അനക്കാന്‍ കഴിയാതെയാകുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുക, ശരീരമാസകലം വേദനയുണ്ടാവുക, ശരീരത്തില്‍ തടിപ്പുണ്ടാകുക എന്നിവ പനിയുള്ള സമയത്ത് ഉണ്ടാകുകയാണെങ്കില്‍ കൃത്യമായ ചികിത്സ സ്വീകരിക്കണം.
Read Also: ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി വിരൽ തുമ്പിൽ: അറിയാം ഇക്കാര്യങ്ങൾ
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍, മരുന്നുകളുടെയോ വാക്സിനുകളുടെയോ റിയാക്ഷന്, ക്യാന്‍സര്‍ എന്നീ രോഗങ്ങളുടെ ആരംഭം കടുത്ത പനിയിലൂടെയാണ്. വിയര്‍ക്കുക, കഠിനമായ തണുപ്പ് അനുഭവപ്പെടുക, തലവേദന, പേശി വേദന, അസ്വസ്ഥത, ബലഹീനത, ശരീരം വിറയ്ക്കുക എന്നീ ലക്ഷണങ്ങളും ഏറ്റവും കടുത്ത പനിയുടെ ലക്ഷണങ്ങളാണ്. പനി ഒരു പരിധി വരെ അപകടകാരിയല്ലെങ്കിലും കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് തന്നെ നഷ്ടമാകാന്‍ കാരണമാകും. പനി പിടിച്ച് കഴിഞ്ഞാല്‍ ശരീരത്തിലെ താപനില സാധാരണമാക്കുന്നതിനും നിര്‍ജലീകരണം തടയുന്നതിനും ധാരാളം വെള്ളം കുടിക്കണം, പെട്ടെന്നുള്ള ദഹനത്തിനായി കട്ടി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കണം. പനി പിടിച്ചാല്‍ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാനും ശ്രദ്ധിക്കണം.
Post Your Comments