ErnakulamKeralaNattuvarthaLatest NewsNews

കൈക്കൂലി കേസ്: വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്

മൂവാറ്റുപുഴ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന പ്രഭാകരൻ നായർ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

Read Also : വാടക, ഭവന വായ്പ എന്നിവയിൽ വ്യാജരേഖകൾ ചമച്ച് നികുതിവെട്ടിപ്പ്: നിരവധി ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

2009 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകൾ പ്രകാരമാണ് അഞ്ചുവർഷം തടവും 65000 പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്.

Read Also : എന്റെ മനസിൽ മികച്ച ബാലതാരം ദേവനന്ദ, ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറം’: തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

വസ്തു സംബന്ധമായ രേഖകൾ ശരിയാക്കുന്നതിന് മുഹമ്മദ് ഷാബിൻ എന്നയാളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രഭാകരൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button