AsiaLatest NewsNewsInternational

അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമം: ഫിറ്റ്നസ് ട്രെയ്‌നർ കഴുത്തൊടിഞ്ഞ് മരിച്ചു

ബാലി: അമിതഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമിച്ച ഫിറ്റ്നസ് ട്രെയിനർ കഴുത്തൊടിഞ്ഞ് മരിച്ചു. ജൂലൈ 15ന് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന സംഭവത്തിൽ, ജസ്റ്റിൻ വിക്കി(33) എന്ന ഫിറ്റ്നസ് ട്രെയിനറാണ് മരിച്ചത്. ജസ്റ്റിൻ  ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

210 കിലോ ഭാരമുള്ള ബാർബെൽ ഉയർത്താൻ ശ്രമിക്കവേ നേരെ കഴുത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന്, നിവർന്ന് നിൽക്കാൻ പോലും ഇയാൾക്ക് കഴിഞ്ഞില്ല. ശേഷം പിന്നിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പിടികൂടിയത് 5000 കിലോ പഴകിയ മത്സ്യം

കഴുത്ത് ഒടിയുകയും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകൾ മുറിയുകയും ചെയ്തതാണ് മരണകാരണം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button