![](/wp-content/uploads/2023/07/whatsapp-image-2023-07-21-at-21.23.23.jpg)
ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വിവോ. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ വൈ27 സ്മാർട്ട്ഫോണുകളാണ് ഇത്തവണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഹാൻഡ്സെറ്റിന്റെ ലോഞ്ചിലൂടെ വിവോ വൈ സീരീസുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാറ്ററി, ക്യാമറ, പ്രോസസർ എന്നിവ ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിലാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.64 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയുമായാണ് വിവോ വൈ27 വിപണിയിൽ എത്തിയിരിക്കുന്നത്. ഡിസ്പ്ലേ 600 നിറ്റ് പീക്ക് ബ്രൈറ്റ്നസും, 90 ഹെർട്സ് റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. മീഡിയടെക് ഡെമൻസിറ്റി ഹീലിയോ , ജി85 പ്രോസസർ കരുത്തിലാണ് വിവോ വൈ27യുടെ പ്രവർത്തനം.
Also Read: ഔദ്യോഗിക ദുഃഖാചരണത്തിനിടെ ഡി ജെ പാർട്ടി: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി
50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 2 മെഗാപിക്സൽ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 8 മെഗാപിക്സൽ ക്യാമറ ലഭ്യമാണ്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററി, 44W ഫ്ലാഷ് ചാർജിംഗ് പിന്തുണയോടെയാണ് ഇവ എത്തിയിരിക്കുന്നത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 14,999 രൂപയാണ്.
Post Your Comments