ErnakulamNattuvarthaLatest NewsKeralaNews

ബൈക്ക് മോഷണം: മൂന്നുപേർ അറസ്റ്റിൽ

നാ​യ​ര​മ്പ​ലം ത​യ്യെ​ഴു​ത്ത് വ​ഴി ഭാ​ഗ​ത്ത് പ​റ​പ്പി​ള്ളി വീ​ട്ടി​ൽ ലി​ജോ ആ​ന്‍റ​ണി(32), കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴീ​ക്കോ​ട് കൊ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് തേ​ക്കി​ല​കാ​ട്ടി​ൽ വീ​ട്ടി​ൽ വി​ഷ്ണു(ഫ്രീ​ക്ക​ൻ വി​ഷ്ണു -22), മ​ട്ടാ​ഞ്ചേ​രി ക​ള​തു​ങ്ക​ൽ​പ​റ​മ്പ് വീ​ട് അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ്(22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​പ്പി​ൻ: വി​വി​ധ കേ​സു​ക​ളി​ലാ​യി മൂ​ന്ന് ബൈക്ക് മോ​ഷ്ടാ​ക്ക​ൾ പൊലീസ് പിടിയിൽ. നാ​യ​ര​മ്പ​ലം ത​യ്യെ​ഴു​ത്ത് വ​ഴി ഭാ​ഗ​ത്ത് പ​റ​പ്പി​ള്ളി വീ​ട്ടി​ൽ ലി​ജോ ആ​ന്‍റ​ണി(32), കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴീ​ക്കോ​ട് കൊ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് തേ​ക്കി​ല​കാ​ട്ടി​ൽ വീ​ട്ടി​ൽ വി​ഷ്ണു(ഫ്രീ​ക്ക​ൻ വി​ഷ്ണു -22), മ​ട്ടാ​ഞ്ചേ​രി ക​ള​തു​ങ്ക​ൽ​പ​റ​മ്പ് വീ​ട് അ​ൽ​ത്താ​ഫ് മു​ഹ​മ്മ​ദ്(22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഞാ​റ​ക്ക​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ലോ​റി​യി​ൽ നിന്ന് ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​മ്പി മറിഞ്ഞ് അപകടം:​ തൊഴിലാളിക്ക് ​ഗുരുതര പരിക്ക്

എ​ള​ങ്കു​ന്ന​പ്പു​ഴ പെ​രു​മാ​ൾ​പ​ടി ക​ണ്ണാ​യ​ത്ത് ജെ​ക്സ​ൻ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ ​നി​ന്ന്​ സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ലി​ജോ ആ​ന്‍റ​ണി അ​റ​സ്റ്റി​ലാ​യ​ത്. മു​രി​ക്കും​പാ​ടം സ​മു​ദ്ര ഫി​ഷി​ങ്​ ക​മ്പ​നി​യു​ടെ മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്ത സ്കൂ​ട്ട​റാ​ണ് വി​ഷ്ണു മോ​ഷ്ടി​ച്ച​ത്. വ​ള​പ്പ് ഭാ​ഗ​ത്തു​ള്ള വ​ർ​ക്ക്ഷോ​പ്പി​നു മു​ൻ​വ​ശം​വെ​ച്ച ബൈ​ക്ക് അ​ൽ​ത്താ​ഫ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

വി​ഷ്ണു​വും അ​ൽ​ത്താ​ഫും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെന്ന് പൊലീസ് പറഞ്ഞു. ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. യേ​ശു​ദാ​സ്, എ​സ്.​ഐ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ ഷാ​ഹി​ർ, സി.​പി.​ഒ സ്വ​രാ​ബ് എന്നിവ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button