Latest NewsKeralaNews

കുഞ്ഞുമായി അമ്മ പുഴയിൽ ചാടിയ സംഭവം: ഭർത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ബന്ധുക്കൾ

വയനാട്: വെണ്ണിയോട് കുട്ടിയുമായി അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഓംപ്രകാശിന്റെ പീഡനം മൂലമാണ് യുവതി പുഴയിൽ ചാടിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ദർശന എന്ന യുവതിയാണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ദർശനയുടെ മരണത്തിന് കാരണക്കാരായ വ്യക്തികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബാംഗങ്ങൾ ഉന്നയിക്കുന്ന ആവശ്യം.

Read Also: പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്: സത്യവാങ്മൂലം സമർപ്പിച്ചു

ഇക്കാര്യം ചൂണ്ടിക്കാട്ടിദർശനയുടെ കുടുംബം പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും പരാതി നൽകുകയും ചെയ്തു. അഞ്ച് മാസം ഗർഭിണിയായിരുന്നു ദർശന. ജൂലൈ 13ന് വൈകുന്നേരം നാലുമണിയോടെയാണ് അഞ്ചു വയസുകാരി മകൾ ദക്ഷയുമായി ായ ദർശന വെണ്ണിയോട് പുഴയിലേക്ക് ചാടിയത്. ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു മകൾ മരിച്ചതെന്ന് അമ്മ വിശാലാക്ഷി പറയുന്നു.

Read Also: ആറ് വെടിയാണ് ഞാൻ മരിക്കുമ്പോൾ എനിക്ക് ഔദ്യോഗികമായി കിട്ടാൻ പോകുന്നത്: പ്രത്യേക ജൂറി പരാമർശത്തിൽ അലൻസിയർ

shortlink

Related Articles

Post Your Comments

Related Articles


Back to top button