KeralaLatest News

കണ്ണൂരിൽ റെയില്‍വേ ട്രാക്കിലൂടെ മദ്യലഹരിയിൽ കാർ ഓടിച്ച് യുവാവ്, കാർ പാളത്തിൽ വെച്ച് ഓഫായി

കണ്ണൂ‍ർ: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയിൽവേ ​ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. സംഭവസമയം ഇയാൾ മദ്യലഹരിയിലായിരുന്നു. പാളമാണെന്ന് അറിയാതെ ഇയാൾ കാർ ഓടിച്ചു നീങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇതിന് പിന്നാലെ കാർ പാളത്തിൽ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം കണ്ട ​ഗേറ്റ് കീപ്പർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കാർ ട്രാക്കിൽ നിന്ന് മാറ്റുകയും വാഹനം ഓടിച്ച ആളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാർ ഓടിച്ച ജയപ്രകാശിനെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് എടുത്തിട്ടുണ്ട്.

ജയപ്രകാശിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കാർ വിട്ട് നൽകിയിട്ടില്ല. വാഹനം പോലീസ് കോടതിയിൽ ഹാജരാക്കും. സംഭവം ​ഗേറ്റ് കീപ്പറുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഈ സമയം ട്രെയിൻ പാളത്തിലൂടെ വന്നിരുന്നെങ്കിൽ സംഭവങ്ങൾ കൈവിട്ടു പോയേനെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button