KeralaLatest NewsIndia

നഗ്നഭാരതം എന്നെഴുതി മണിപ്പൂർ വിഷയം പറയാൻ ആർജ്ജവമുള്ള ഒരേയൊരു പത്രമേ കേരളത്തിൽ ഇന്നുള്ളു, ദേശാഭിമാനി: പികെ ശശി

മണിപ്പൂരിൽ സ്ത്രീകളെ നഗ്നമാക്കി നടത്തിച്ച വിഷയത്തിൽ കൃത്യമായി നിലപാടെടുത്ത ഒരേയൊരു പത്രം കേരളത്തിൽ ഇന്ന് ദേശാഭിമാനി മാത്രമേയുള്ളു എന്ന് സിപിഎം നേതാവ് പികെ ശശി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശശി ദേശാഭിമാനിയെ പുകഴ്ത്തിയത്. നഗ്നഭാരതം എന്ന് ആർജ്ജവത്തോടെ എഴുതിയത് ദേശാഭിമാനി ആണെന്നും അദ്ദേഹം പറയുന്നു.

പികെ ശശിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മുൻ പേജിൽ വെണ്ടയ്ക്ക അക്ഷരത്തിൽ
‘നഗ്നഭാരതം’ എന്ന് എഴുതി മണിപ്പൂരിലെ വിഷയം കൃത്യമായി പറയാൻ ആർജ്ജവമുള്ള ഒരേയൊരു പത്രമേ കേരളത്തിൽ ഇന്നുള്ളു.
അത് ദേശാഭിമാനിയാണ് ❣️

അതേസമയം പോസ്റ്റിനു താഴെ നിരവധിപ്പേർ ആണ് പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെ കമന്റ് ഇങ്ങനെ,

‘ഇതിന് മുൻപ് ‘നഗ്ന പാർട്ടിഓഫിസ്’ എന്ന് എഴുതാനുള്ള അവസരം ദേശാഭിമാനി വെറുതെ മിസ്സാക്കി കളഞ്ഞല്ലോ ശശിയേട്ടാ.. മണിപ്പൂരിൽ നടന്ന ക്രൂരകൃത്യത്തെ രാജ്യം ഒറ്റക്കെട്ടായി അപലപിച്ചതാണ്. ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയം കലർത്തുന്നതും അത് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന് പറയുന്നതും ശരിയാണെങ്കിൽ പാർട്ടി ഓഫീസിലും ആമ്പുലൻസിലും പിഞ്ചു സഹോദരിമാരെ പീഢിപ്പിച്ച് കെട്ടി തൂക്കിയതും ആശുപത്രി കിടക്കയിലൊക്കെ കേരളത്തിൽ കണ്ട സ്ഥിതിക്ക് നഗ്ന കേരളം പണ്ടേ ആയതതാണ് എന്ന് പറയാലോ, ല്ലേ.’

‘ശരിയാണ്.. വളയാറിലെ ആ കുട്ടികളെ പറ്റിയും ഇങ്ങനെ ഓക്കേ എഴുതാമായിരുന്നു സഖാവെ.കേരളത്തിൽ എത്രയൊക്കെ ബലാത്സംഗം നടന്നാലും അതൊക്കെ മൂടിവച്ച് വടക്കൊട്ടും കിഴക്കോട്ടും നോക്കി വാർത്തകൾ എഴുതാൻ ആർജ്ജവമുള്ള ഒരു പത്രമേ കേരളത്തിൽ ഇന്നുള്ളു.
അത് ദേശാപമാനിയാണ് ?’

shortlink

Related Articles

Post Your Comments

Related Articles


Back to top button