കാസർഗോഡ്: ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റു. കാസർഗോഡാണ് സംഭവം. മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ നിന്നാണ് കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റത്.
കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് മർദ്ദിച്ചത്. ഇദ്ദേഹത്തെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments