വയനാട്: വയനാട്ടിൽ ഗർഭിണിയായ യുവതി കൈക്കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. വെണ്ണിയോട് പഞ്ചായത്ത് ഓഫീസിന് സമീപം ജയിൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ 32കാരിയായ ദർശന, മകൾ അഞ്ച് വയസുകാരി ദക്ഷ എന്നിവരാണ് പുഴയിൽ ചാടി മരിച്ചത്. നാല് മാസം ഗർഭിണിയായിരുന്നു ദർശന.
ഗർഭച്ഛിദ്രത്തിന് ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് ദർശനയുടെ മാതാപിതാക്കളായ സിവി വിജയകുമാറും വിശാലാക്ഷിയും ആരോപിച്ചു. ഓംപ്രകാശും ഭർത്താവ് ഋഷഭരാജനും മകളെ മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്നും ഇവർ പറയുന്നു.
കഴിഞ്ഞ 13നാണ് ദർശന മകളോടൊപ്പം പുഴയിൽ ചാടിയത്. നദിയിൽ ചാടുന്നതിന് മുമ്പ് വിഷം കഴിച്ചിരുന്നു. ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിൽസയിലിരിക്കെ, ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മകൾ പറഞ്ഞതായി അമ്മ വിശാലാക്ഷി പറഞ്ഞു. മുമ്പ് രണ്ട് തവണ ഗർഭച്ഛിദ്രത്തിന് ഭർത്താവ് നിർബന്ധിച്ചു. അവൾ നാലുമാസം ഗർഭിണിയായിരുന്നു.
Post Your Comments