KeralaCinemaMollywoodLatest NewsNewsEntertainment

‘പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം’: ശ്രീലക്ഷ്മിയെ വിമർശിച്ച് അഞ്‍ജു പാർവതി

ദർശന രാജേന്ദ്രന്റെയും ബേസിൽ ജോസഫിന്റെയും മികച്ച അഭിനയത്തിലൂടെയും, കാലിക പ്രസക്തിയുള്ള കഥ പറഞ്ഞതിലൂടെയും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് ജയ ജയ ജയ ജയ ജയഹേ. സിനിമയെ വിമർശിച്ചും, പുകഴ്ത്തിയും നിരവധി പേർ രംഗത്തെത്തി. ഇതിനിടെ, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ വ്യത്യസ്തമായ ഒരു നിരീക്ഷണമായിരുന്നു കണ്ടെത്തിയത്. ജയ ജയ ജയ ഹേ സിനിമയിൽ സെക്സ് ചെയ്യാൻ മുട്ടി നിക്കുന്ന പുരുഷുവിന് ജയ പാഡ് എടുത്തോണ്ട് പോകുമ്പോൾ കലി കേറുന്ന ഒരു സീൻ ഉണ്ട്. അതായത് ആർത്തവം ആകുമ്പോൾ സെക്സ് പാടില്ല എന്ന് ചിന്തിക്കുന്ന കൊറേ കുല പുരുഷുക്കൾ ഇന്നും നമ്മുടെ ചുറ്റിനും ഉണ്ട് എന്ന് ചുരുക്കാമെന്നായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ഇപ്പോഴിതാ, ഇതിനെതിരെ സോഷ്യൽ മീഡിയ രംഗത്ത്. കോളമിസ്റ്റ് അഞ്‍ജു പാർവതിയും ശ്രീലക്ഷ്മിയെ വിമർശിച്ച് രംഗത്തെത്തി.

ജയ ജയ ജയ ഹേ എന്ന മനോഹരമായ സിനിമ മിക്കവരും കണ്ണും കാതും തലച്ചോറും കൊണ്ട് ആ സിനിമയെ കണ്ടാസ്വദിച്ചപ്പോൾ ഈ കൊച്ച് അതിൽ ആർപ്പോ ആർത്തവ കവാടം മാത്രമേ കണ്ടുള്ളൂ എന്ന് അഞ്‍ജു പരിഹസിക്കുന്നു. ഗുൽമോഹർ ചോട്ടിലെ നമ്മളിങ്ങളിൽ കവാടത്തിനും സെക്സിനും മാത്രമേ സ്ക്കോപ്പ് ഉള്ളോ എന്നും അഞ്‍ജു പാർവതി ചോദിക്കുന്നു.

അഞ്‍ജു പാർവതിയുടെ പോസ്റ്റ്:

റിവ്യൂ രൂപത്തിലുള്ള ആർപ്പോ ആർത്തവം കണ്ട് വരുന്ന വഴിയാണ്. ജയ ജയ ജയ ഹേ സിനിമയുടെ പല തരം റിവ്യൂകൾ കണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തിയെ പോലെ സഞ്ചരിച്ച് ഒടുക്കം അവൾ അവിടെ തന്നെ എത്തി. എവിടെ? നവോത്ഥാന കേരളം പ്രത്യേക രീതിയിൽ പടുത്തുയർത്തിയ ആ കവാടത്തിൽ! തന്നെ ! അത് വിട്ടൊരു കളിയുമില്ല ഗുൽമോഹർ ചേച്ചിപ്പെണ്ണിന്. ജയ ജയ ജയ ഹേ എന്ന മനോഹരമായ സിനിമ മിക്കവരും കണ്ണും കാതും തലച്ചോറും കൊണ്ട് ആ സിനിമയെ കണ്ടാസ്വദിച്ചപ്പോൾ ഈ കൊച്ച് അതിൽ ആർപ്പോ ആർത്തവ കവാടം മാത്രമേ കണ്ടുള്ളൂ… ഗുൽമോഹർ ചോട്ടിലെ നമ്മളിങ്ങളിൽ കവാടത്തിനും സെക്സിനും മാത്രമേ സ്ക്കോപ്പ് ഉള്ളോ? പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം – ! ! !

shortlink

Related Articles

Post Your Comments

Related Articles


Back to top button