WayanadLatest NewsKeralaNattuvarthaNews

പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം

ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്തിനോട് ചേർന്നുള്ള പഴയ ഇരുമ്പ് പാലമാണ് തകർന്നത്

മാനന്തവാടി: ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയിൽ നിന്നും മെറ്റലുമായി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Read Also : പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളം ഇല്ല, മണിപ്പൂരിലെ കലാപം മതപരമായതല്ല: കെ.സുരേന്ദ്രൻ

ഇന്ന് ഉച്ചക്ക് 12 മണിയോടെ മാനന്തവാടി തോണിച്ചാൽ ആണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്തിനോട് ചേർന്നുള്ള പഴയ ഇരുമ്പ് പാലമാണ് തകർന്നത്. ലോറി ഡ്രൈവറും തരുവണ കരിങ്ങാരി സ്വദേശിയുമായ ഷാഫി പരുക്കേൽക്കാതെ രക്ഷപെട്ടു.

വർഷങ്ങൾ പഴക്കമുള്ള ഇരുമ്പ് പാലം പകരം പാലം വന്നതിനാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉപയോഗിക്കാറില്ലായിരുന്നു. ഗ്രൗണ്ടിന് സമീപം നടക്കുന്ന പഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട്‌ മെറ്റലിറക്കാൻ വരുന്നതിനിടെയാണ് അപകടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button