Latest NewsNewsIndia

മണിപ്പൂർ കലാപം: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ 4 പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്

സംഭവത്തിൽ ഉൾപ്പെട്ട 8 പേരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ 4 പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. മുഖ്യപ്രതി ഹെറാദാസ് തൗബലിനെ പോലീസ് ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 4 പേർ കൂടി പോലീസിന്റെ പിടിയിലാകുന്നത്. അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട 8 പേരെ കൂടി അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് 77 ദിവസത്തിനു ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

യുവതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകാൻ, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മണിപ്പൂരിലെ കുകി വിഭാഗത്തിലെ യുവതികളെയാണ് നഗ്നരാക്കി നടത്തിയത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മണിപ്പൂർ സർക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് മാസം മുതലാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.

Also Read: തൃശൂർ ആനക്കൊമ്പ് കേസ്: ഒരു കൊമ്പിന്റെ പകുതിയും വെട്ടിയെടുത്തു; തോട്ടമുടമ ഉള്‍പ്പെടെ 2 പേർ കീഴടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button