വയനാട്: മുട്ടിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ(27) ആണ് മരിച്ചത്.
Read Also : കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ കുറവ്: കണക്കുകൾ പുറത്തുവിട്ട് വനംമന്ത്രി
കഴിഞ്ഞ 17 മുതൽ യുവാവിനെ കാണാതായിരുന്നു. മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്.
Read Also : കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു! നിർബന്ധിത മതം മാറ്റൽ, ബലാത്സംഗം, കൊലപാതകം; ക്രൂരതയെന്ന് കനേരിയ
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments