Latest NewsKeralaNews

സംശയരോഗം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

മലപ്പുറം: സംശയ രോഗത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. പൊന്നാനിയിലാണ് സംഭവം. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കോയ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്.

Read Also: നിയമസഭ തെരഞ്ഞെടുപ്പ്: മധ്യപ്രദേശില്‍ ബിജെപിക്ക് കാലിടറും, ലോക്‌പോള്‍ നടത്തിയ അഭിപ്രായ സർവേ കോൺഗ്രസിനൊപ്പം

കുളി കഴിഞ്ഞ് ഇറങ്ങിവന്ന സുലൈഖയെ ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികളുെ മുന്നിൽവെച്ചാണ് കോയ സുലൈഖയെ ആക്രമിച്ചത്. കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന് നാട്ടുകാർ സുലൈഖയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ ഡി കെ ശിവകുമാർ: ആസ്തി എത്രയാണെന്ന് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button