മംഗളൂരു: അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞ് കളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചു. ഝാർഖണ്ഡ് സ്വദേശി ഫൈറോസ് അൻസാരിയുടെ മകൾ ആയിശയാണ്(ഒന്നര) മരിച്ചത്.
Read Also : മണിപ്പൂർ സംഭവം എല്ലാവരെയും വേദനിപ്പിക്കുന്നത്: പ്രതികരണവുമായി രവിശങ്കർ പ്രസാദ്
കാവൂർ മസ്ജിദിന് സമീപം വാടക വീട്ടിലാണ് അൻസാരിയും കുടുംബവും താമസം. മകൾ ഇടുങ്ങിയ പാർപ്പിടത്തിൽ കളിക്കുകയായിരുന്നു. വെള്ളം ശേഖരിച്ചു വെച്ച ബക്കറ്റിൽ അബദ്ധത്തിൽ വീണത് രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Also : കൈവിട്ട ആയുധം വാ വിട്ട വാക്ക്, ഓര്‍ത്താല്‍ നന്ന്, വീണ്ടും വിനായകനെ ഓര്‍മ്മപ്പെടുത്തി അഖില്‍ മാരാര്‍
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കാവൂർ പൊലീസ് കേസെടുത്തു.
Post Your Comments