Latest NewsNewsIndiaCrime

യുവാവിനെ ആറ് കഷണങ്ങളാക്കി പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി, മാവിന്‍തൈ നട്ടു: ഭാര്യയുടെ കാമുകൻ പിടിയിൽ

പൂന്തോട്ടത്തിൽ നിന്നും കൈകാലുകളും തലയും കണ്ടെത്തി

ജയ്പൂര്‍: യുവാവിനെ ഭാര്യയുടെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. പാലി ജില്ലയിലാണ് സംഭവം. 33കാരനായ ജോഗേന്ദ്രയാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്‌. യുവാവിന്റെ ഭാര്യയുടെ കാമുകൻ സംഭവത്തിൽ പിടിയിലായി.

മൃതദേഹം ആറ് കഷണങ്ങളാക്കി പ്രതി വിവിധ ഭാഗങ്ങളില്‍ കുഴിച്ചുമൂടിയതായും ഭാര്യയുടെ കാമുകനായ മദന്‍ലാലിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു. വനത്തിന് സമീപത്ത് നിന്നാണ് ജോഗേന്ദ്രയുടെ ഉടല്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള പൂന്തോട്ടത്തിൽ നിന്നും കൈകാലുകളും തലയും കണ്ടെത്തി. കുഴിച്ചുമൂടിയ സ്ഥലത്ത് പ്രതി മാവിന്‍തൈ നട്ടിരുന്നതായും പൊലീസ് പറയുന്നു.

read also: സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ട്: ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കോടതി

മകനെ കാണാനില്ലെന്ന് കാണിച്ച് ജോഗേന്ദ്രയുടെ അച്ഛന്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ മദന്‍ലാലിന് പങ്കുണ്ടെന്ന ആറിയപണം ഉയർത്തിയിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ചോദ്യം ചെയ്യലില്‍ മദന്‍ലാല്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ജോഗേന്ദ്രയുടെ ഭാര്യയുമായി അടുപ്പത്തിലാണെന്നും യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button