ന്യൂഡല്‍ഹി: വന്ദേ ഭാരതിനു പിന്നാലെ സാധാരണക്കാര്‍ക്കായി വന്ദേ സാധാരണ്‍ എന്ന പേരില്‍ തീവണ്ടികള്‍ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നോണ്‍ എസി ട്രെയിനുകളാവും വന്ദേ സാധാരണ്‍. വന്ദേ ഭാരത് എക്‌സ്പ്രസിലേതുപോലുള്ള സൗകര്യങ്ങള്‍ പുതിയ തീവണ്ടിയിലുമുണ്ടാവും.
Read Also: നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ചുകള്‍, എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3-ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ വന്ദേ സാധാരണില്‍ ഉണ്ടാവും. എല്ലാ കോച്ചുകളും നോണ്‍ എസി ആയിരിക്കും. ഈ വര്‍ഷം അവസാനത്തോടെയാവും തീവണ്ടിയുടെ ആദ്യ രൂപം പുറത്തിറക്കുകയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
Post Your Comments