തുടക്കത്തിലെ ആവേശം നഷ്ടമായതോടെ തിരിച്ചടി നേരിട്ട് ത്രെഡ്സ്. ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏകദേശം 50 ശതമാനത്തോളം ഉപഭോക്താക്കളെയാണ് ത്രെഡ്സിന് നഷ്ടമായിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളിയായി മാർക്ക് സക്കർബർഗ് ആരംഭിച്ച ത്രെഡ്സ് സൈബർ ലോകത്ത് വളരെ പെട്ടെന്ന് തന്നെ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടികൾ നേരിട്ടത്.
ജൂലൈ അഞ്ചിനാണ് ത്രെഡ്സ് ലോഞ്ച് ചെയ്തത്. ലോഞ്ച് ചെയ്യുന്ന വേളയിൽ ഏകദേശം 5 കോടി ആക്ടീവ് ഉപഭോക്താക്കളെ നേടിയെടുക്കാൻ ത്രെഡ്സിന് സാധിച്ചിരുന്നു. എന്നാൽ, വെറും ഏഴ് ദിവസം കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം 2.5 കോടിയായാണ് കുറഞ്ഞത്. ആൻഡ്രോയിഡ് ഫോണിൽ നിന്നുള്ള ഉപഭോക്താക്കളുടെ കണക്കുകളാണിത്.
തുടക്കത്തിൽ ത്രെഡ്സ് ഡൗൺലോഡ് ചെയ്യാൻ ഇൻസ്റ്റഗ്രാമിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും വൻ തോതിൽ ആവേശം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിടുമ്പോൾ ത്രെഡ്സിലേക്ക് ഉപഭോക്താക്കൾ തിരികെ വരുന്നില്ലെന്നാണ് വിലയിരുത്തൽ. ട്വിറ്ററിന് സമാനമായ ഇന്റർഫേസ് ആണെങ്കിലും, ത്രഡ്സിന് ചില പോരായ്മകൾ ഉണ്ടെന്ന് നേരത്തെ തന്നെ ഉപഭോക്താക്കൾ ഉന്നയിച്ചിരുന്നു.
Post Your Comments