KasargodLatest NewsKeralaNattuvarthaNews

ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

ഉപ്പള മണ്ണങ്കുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ് - താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്

കുമ്പള: മംഗളൂരുവിൽ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. ഉപ്പള മണ്ണങ്കുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ് – താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്.

Read Also : പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ യിൽ തുടക്കത്തിലേ തമ്മിലടി, നിതീഷ് കുമാറും ലാലു പ്രസാദും മാധ്യമങ്ങളെ പോലും കണ്ടില്ല

കോളജിലേക്ക് പോകവേ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ടു സമീപത്തെ ഡിവൈഡറിലിടിച്ച് ആണ് അപകടം നടന്നത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയാണ്.

Read Also : വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു: ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button