KeralaLatest NewsNews

പ്രിയക്ക് എതിരെ രണ്ടാം റാങ്കുകാരന്‍ സുപ്രീം കോടതിയില്‍

അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ, കേസില്‍ യുജിസിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

Read Also: വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു: ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

പ്രിയ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. ഉടന്‍തന്നെ നീലേശ്വരം ക്യാമ്പസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഡോ. പ്രിയ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു.

പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുന:പരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അനുകൂല വിധി നല്‍കിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button