മുംബൈ: വിവാഹബന്ധം വേര്‍പെടുത്തിയ യുവാവിനോട് ഭാര്യയുടെ മൂന്ന് വളര്‍ത്തുനായ്ക്കള്‍ക്കും കൂടി ചിലവിന് നല്‍കാന്‍ ഉത്തരവിട്ട് മുംബൈ കോടതി. മുംബൈ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്. 50,000 രൂപയാണ് യുവതിക്കും നായ്ക്കള്‍ക്കുമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് വളര്‍ത്തുമൃഗങ്ങളും ആവശ്യമാണെന്നും തകര്‍ന്ന ബന്ധങ്ങളുടെ മുറിവുകളും വിടവുകളും നികത്താന്‍ വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
Read Also : യു.പിയിലെ അടിസ്ഥാന പദ്ധതികൾക്ക് വൻ മുന്നേറ്റം! ലഖ്‌നൗവിൽ തുറന്നത് 3,300 കോടി രൂപയുടെ രണ്ട് സൂപ്പർ റോഡുകൾ
മുംബൈ സ്വദേശിനി 34 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തത്. സ്വന്തമായി വരുമാനമില്ലെന്നും അസുഖബാധിതയായ തനിക്ക് മൂന്ന് നായ്ക്കളുണ്ടെന്നും ഇവര്‍ക്കും തനിക്കും ജീവിക്കുന്നതിന് വേണ്ട തുക ഭര്‍ത്താവില്‍ നിന്നും അനുവദിച്ച് നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മൂന്ന് റോട്ട്വീലര് നായകളാണ് ഇവര്‍ക്കുള്ളത്. സ്ത്രീ ഭര്‍ത്താവിനെ പൂര്‍ണമായും ആശ്രയിച്ച് ജീവിച്ചിരുന്നതും പ്രായവും കോടതി പരിഗണിക്കുന്നുവെന്നും അസുഖബാധിത കൂടിയായ സ്ത്രീയ്ക്ക് നായ്ക്കളെ കൂടി പരിപാലിക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീയ്ക്കും നായ്ക്കള്‍ക്കും ചിലവിന് നല്‍കില്ലെന്ന് പറയുന്നത് സാമ്പത്തിക അതിക്രമമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീയുടെ ഭര്‍ത്താവ് സാമ്പത്തികമായി മറ്റ് ബാധ്യതകളില്ലാത്തയാളാണെന്നും മാന്യമായി ജീവിക്കുന്നതിനാവശ്യമായ തുക സ്ത്രീക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Post Your Comments