ചാറ്റൽ മഴക്കൊപ്പം കോടമഞ്ഞും എത്തിയതോടെ അതീവ സുന്ദരിയായിരിക്കുകയാണ് വയനാട് ചുരം. ഓരോ ദിവസവും നിരവധി സഞ്ചാരികളാണ് വയനാട് ചുരം വ്യൂ പോയിന്റിൽ എത്തിച്ചേരുന്നത്. മനോഹര കാഴ്ച ആസ്വദിക്കാനും, ക്യാമറ കണ്ണുകളിൽ പകർത്താനും എത്തുന്നവർ അനവധിയാണ്. നിലവിൽ, ചുരം പ്രദേശത്ത് എപ്പോൾ വേണമെങ്കിലും കോടമഞ്ഞും മഴയും എത്താവുന്ന സാഹചര്യമാണുള്ളത്.
സഞ്ചാരികളുടെ തിരക്കിന് അനുസൃതമായി ചുരത്തിലെത്തുന്ന ഡ്രൈവർമാരുടെ പേടിയും വർദ്ധിച്ചിട്ടുണ്ട്. ആളുകളുടെ എണ്ണം വർദ്ധിച്ചതിനാൽ, ഇതുവഴി കടന്നുപോകുന്ന യാത്രക്കാർക്കും, ബസുകൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും പാർക്കിംഗ് കുറവായതിനാൽ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനം നിർത്തിയാണ് മിക്ക ആളുകളും കാഴ്ചകൾ ആസ്വദിക്കുന്നത്.
Also Read: വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം: നവവധു ഭർത്താവിന്റെ സ്വർണവുമായി കാമുകനൊപ്പം ഒളിച്ചോടി
പ്രധാനമായും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉള്ളവരാണ് ചുരത്തിനെ കോടമഞ്ഞ് പുതയ്ക്കുന്ന കാഴ്ച കാണാൻ എത്തുന്നത്. കൂടുതൽ സൗകര്യം ഉള്ളതിനാൽ, ഭൂരിഭാഗം സഞ്ചാരികളും താമരശ്ശേരി ചുരമാണ് സന്ദർശിക്കുന്നത്. അവധി ദിനങ്ങളിൽ പതിവിലും കൂടുതൽ ആളുകൾ ചുരം കാണാൻ എത്താറുണ്ട്.
Post Your Comments