CinemaMollywoodLatest NewsKeralaNewsEntertainment

നെഞ്ചിനോട് ചേർന്ന് ‘റിബ് ടാറ്റു’ വെളിപ്പെടുത്തി ഗൗരി കിഷൻ; ഫോട്ടോ വൈറൽ

’96’ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ ശ്രദ്ധേയ ആയ നടിയാണ് ഗൗരി കിഷൻ. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ടാറ്റു ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവെച്ച് ഇത് തന്റെ ശരീരത്തിൽ എവിടെയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി മുൻപ് ചോദിച്ചിരുന്നു. അതിന്റെ മറുപടി ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

നടിയുടെ ചോദ്യത്തിന് ആരാധകർ പല മറുപടിയും നൽകിയിരുന്നു. അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. വയറിനു സമീപത്തായി നെഞ്ചിനോടു ചേർന്നാണ് താരത്തിന്റെ പുതിയ ടാറ്റു. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിച്ചത്. കൈത്തണ്ടയിൽ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിനു പിന്നാലെയാണ് താരത്തിന്റെ പുതിയ ടാറ്റു ചിത്രം. ഇതും നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായിരിക്കുന്നത്.

shortlink

Post Your Comments


Back to top button