അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്കുനേരേ 2013ല്‍ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന വെളിപ്പെടുത്തലിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിട്ട് ദേശാഭിമാനി മുൻ കണ്‍സല്‍ട്ടിങ് എഡിറ്റർ എന്‍. മാധവൻകുട്ടി. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളില്‍ മനപൂര്‍വം മൗനം പാലിക്കേണ്ടി വന്നെന്ന് ഫേസ്ബുക് കുറിപ്പിലൂടെ മാധവന്‍കുട്ടി തുറന്നു പറഞ്ഞിരുന്നു.
കോൺഗ്രസ്സ്, ബിജെപി, പ്രൊഫൈലുകളിൽ നിന്നും വലിയ രീതിയുള്ള രോഷമാണ് പോസ്റ്റിന് താഴെ ഉയരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ കേട്ടാലറയ്ക്കുന്ന കമന്റുകൾ വന്നതോടെ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിക്കിയിരിക്കുകയാണ് എന്‍. മാധവൻകുട്ടി. എന്നാൽ ഇതിൻെറ താഴെ വരുന്നത് സിപിഎം അനുഭാവികളുടെ കമന്റുകളാണ്.
പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
ഉമ്മന്‍ ചാണ്ടിയുടെ
നിര്യാണം എന്നില്‍
സൃഷ്ടിച്ച ഉള്‍വിളി
ഒരു ഫേസ് ബുക്ക്
പോസ്റ്റായി ഇട്ടതിനോടു വിരുദ്ധ രാഷ്ട്രീയ കോണുകളില്‍നിന്നുള്ള
സഭ്യവും അസഭ്യവു മായ പ്രതികരണ
പ്രളയത്തില്‍ ഈ
ചാവാലി മുന്‍ മാപ്ര കയ്യും
കാലും ഇട്ടടിച്ചു
മുങ്ങിത്താഴുന്നു .അതു
കൊണ്ടു നിങ്ങളുടെ
വിലപ്പെട്ട പ്രതികരണ
ങ്ങള്‍ക്കു ദയവായി പ്രത്യേകം
പ്രത്യേകം നന്ദി
പ്രതീക്ഷിക്കരുത് .
ഒരു ചാവാലിയുടെ ഒരു ചെറിയ ആത്മവിമര്‍ശനം അല്ലെങ്കില്‍ കുമ്പസാരം
മലയാളി സൈബർ
ജിവിതത്തില്‍
ഇത്ര പ്രകമ്പനം ഉണ്ടാക്കു
മെങ്കില്‍ ഇവിടത്തെ
“പൊപ്ര”
(പൊതു പ്രവര്‍ത്തകര്‍ )
കളിലും “മാപ്ര”കളിലും
പത്തുപേര്‍ വീതം അവരുടെ
മനസാക്ഷിക്കനുസരിച്ചു
സംസാരിക്കാൻ തിരുമാനി
ച്ചാല്‍ അന്നു കേരളം ദൈവത്തിന്റെ സ്വന്തം
രാജ്യമായിമാറും . അതു
കാണാന്‍ ഞാൻ
ഉണ്ടാവില്ല എന്നതിൽ
എനിക്കു അശേഷം
ഖേദമില്ല. എല്ലാവർക്കും
നന്ദി. സ്നേഹം. അഭിവാദ്യം.
Post Your Comments