Latest NewsNewsIndia

നദികൾ കരകവിഞ്ഞു: ജനവാസ മേഖലകളിൽ വിഹരിച്ച് മുതലകൾ, ഇതുവരെ പിടികൂടിയത് 12 എണ്ണത്തെ

ഖാൻപൂരിലെ ഖെഡികാലൻ ഗ്രാമത്തിലെ കുളിമുറിയിൽ നിന്നുമാണ് വനം വകുപ്പ് സംഘം മുതലയെ പിടികൂടിയത്

കനത്ത മഴയിൽ ഗംഗാ നദിയും, അതിന്റെ കൈവഴികളും നിറഞ്ഞുകവിഞ്ഞതോടെ ജനവാസ മേഖലയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് മുതലകൾ. വെള്ളപ്പൊക്കത്തെ തുടർന്നാണ് ഇവ കരയിലേക്ക് ചേക്കേറിയത്. ഉത്തരേന്ത്യയിലെ പ്രധാന നദികൾക്ക് സമീപമുള്ള ജനവാസ മേഖലകളിൽ നിന്ന് ഇതുവരെ 12 ഓളം മുതലകളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഗ്രാമങ്ങൾ മുതലപ്പേടിയിലായതോടെ, രാപ്പകലില്ലാതെ മുതലകളെ പിടികൂടുന്ന തീവ്ര ശ്രമത്തിലാണ് അധികൃതർ. സോണാലി, ബാൻ ഗംഗ നദികളിലൂടെയാണ് മുതലകൾ കരയിലേക്ക് എത്തിയിരിക്കുന്നത്.

മുതലകളെ പിടികൂടുന്നതിനായി വനം വകുപ്പിൽ നിന്ന് 25 ജീവനക്കാർ അടങ്ങുന്ന പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ ലക്സർ, ഖാൻപൂർ മേഖലകളിലാണ് വിന്യസിച്ചിരിക്കുന്നത്. ഖാൻപൂരിലെ ഖെഡികാലൻ ഗ്രാമത്തിലെ കുളിമുറിയിൽ നിന്നുമാണ് വനം വകുപ്പ് സംഘം മുതലയെ പിടികൂടിയത്. പ്രളയ ജലത്തിനൊപ്പം ജനവാസ മേഖലകളിൽ ഒഴുകിയെത്തിയ മുതലകളുടെ എണ്ണം ക്രമാതീതമായാണ് വർദ്ധിച്ചിരിക്കുന്നത്. ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നപ്പോൾ, മിക്ക മുതലകളും നദികളിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ, ഇവയിൽ ചിലത് ജനവാസ മേഖലകളിൽ തന്നെ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button