KollamNattuvarthaLatest NewsKeralaNews

11 ഗ്രാം എം​ഡി​എം​എ​യും 80000 രൂ​പ​യുമാ​യി യു​വാ​വ് അറസ്റ്റിൽ

ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് വ​രി​ഞ്ഞം കു​ള​ന്തു​ങ്ക​ര വീ​ട്ടി​ൽ റി​ൻ​സ​ൺ.​ആ​ർ.​എ​ഡി​സ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: 11 ഗ്രാം എം​ഡി​എം​എ​യും 80000 രൂ​പ​യുമാ​യി യു​വാ​വ് പൊലീസ് പിടിയിൽ. ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് വ​രി​ഞ്ഞം കു​ള​ന്തു​ങ്ക​ര വീ​ട്ടി​ൽ റി​ൻ​സ​ൺ.​ആ​ർ.​എ​ഡി​സ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ഈ​സ്റ്റ് ക​ല്ല​ട പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ര​ണ്ടു ദി​വ​സം മു​മ്പ് കു​ണ്ട​റ​യി​ൽ 82 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി​രു​ന്നു. ഈ ​കേ​സിന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എം.​എ​ൽ.​സു​നി​ലി​ന് ലഭിച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പരിശോധന.

Read Also : കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം തു​റ​ക്കാ​ൻ വൈ​കി: ഡോ​ക്ട​റടക്കം കാത്തുനിന്നത് മ​ണി​ക്കൂ​റു​ക​ൾ, തുറന്നത് പൂട്ട് തകർത്ത്

ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ട്ട​റി​ൽ എം​ഡി​എം​എയു​മാ​യി ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി വ​ര​വേ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ച 11 ഗ്രാം ​എം​ഡി​എം​എ​യും വി​ല്പ​ന ന​ട​ത്തി​യ ഇ​ന​ത്തി​ൽ സ്കൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന 80000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും പൊലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ശാ​സ്താം​കോ​ട്ട ഡി​വൈ​എ​സ്പി എ​സ്.​ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് ക​ല്ല​ട ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​ർ, എ​സ്ഐ പ്ര​ദീ​പ് കു​മാ​ർ,ജി. ​എ​സ്ഐ ബി​ന്ദു​ലാ​ൽ, ഡാ​ൻ​സാ​ഫ് എ​സ്ഐ ജ്യോ​തി​ഷ് ചെ​റു​വ​ത്തൂ​ർ, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഒ മാ​രാ​യ സാ​ജു, വി​പി​ൻ ക്ലീ​റ്റ​സ്, ദി​ലീ​പ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button