KasargodKeralaNattuvarthaLatest NewsNews

കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്

കാസർഗോഡ് : കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്.

Read Also : വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് സർക്കാർ വൻതുക നൽകുമെന്ന് തെറ്റിദ്ധരിച്ചു; ബസിന് മുന്നില്‍ ചാടിയ 45കാരിക്ക് ദാരുണാന്ത്യം

കാസർ​ഗോഡ് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ ജോലി നേടുന്നു: നഗ്നരായി യുവാക്കളുടെ പ്രതിഷേധം

അതേസമയം, അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടയിൽ കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് മകൻ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അൻഷിക്, ഹഫീഫ.

shortlink

Related Articles

Post Your Comments

Related Articles


Back to top button