പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് പകൽ സമയത്ത് ജോലിക്കിടയിലെ ഉറക്കം. കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്‍പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
Read Also : ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും: ഉടമയും താമസക്കാരുമടക്കം 16 പേര്‍ അറസ്റ്റില്‍
യിങിങ് കാവോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, പുരുഷന്‍മാരിലാണ് പകല്‍ ജോലിസമയത്തെ ഉറക്കം കൂടുതലായി കാണുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ 1800 പുരുഷന്‍മാരെയാണ് ഇതുസംബന്ധിച്ച് പഠനത്തിന് വിധേയമാക്കിയത്.
എണ്ണ പലഹാരങ്ങളും, പാല്‍ക്കട്ടികളും, പിസയും ബര്‍ഗറുമൊക്കെ കഴിക്കുന്നവരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. ഇത്തരക്കാരില്‍ ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതായത്, പകല്‍ ജോലിസമയത്ത് ഉറങ്ങുന്ന ഇക്കൂട്ടര്‍ക്ക് രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാറില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ഭാരക്കൂടുതലും, പ്രമേഹം, രക്തസമ്മര്‍ദ്ദം പോലെയുള്ള ജീവിതശൈലി രോഗങ്ങളും ഇത്തരക്കാരില്‍ സാധാരണമാണ്.
Post Your Comments