മംഗളൂരു: ഹോംസ്‌റ്റേയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്, പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്‌റ്റേയിലെ താമസക്കാരടക്കം 16 പേര്‍ പിടിയിലായി. കുടക് ജില്ലയിലെ മക്കന്‍ഡൂര്‍ ഗ്രാമത്തില്‍, ഹോംസ്‌റ്റേ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പനയും ഉപയോഗവും നടന്നിരുന്നത്.
താമസക്കാരായ14 മംഗളൂരു സ്വദേശികളും ഉടമയും ദല്ലാളുമാണ് അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയില്‍ 1.702 കിലോഗ്രാം കഞ്ചാവും 9 ഇനം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
മംഗളൂരു സ്വദേശികളായ കെ.ഋതിക്, എ.വി. വിഘ്‌നേഷ്, അജിത് അഞ്ചന്‍, എം.സുമന്‍, ഹര്‍ഷിത് സി.ചിരാഗ്, സനില്‍.എം.മഞ്ചുനാഥ്, എന്‍.ലതീഷ് നായക് എ.എന്‍ സച്ചിന്‍, വി.എം രാഹുല്‍, പി.എം.പ്രജ്വല്‍, എം.വി അവിനാഷ്, വി.പ്രതിക് കുമാര്‍, കെ.ധനുഷ്, വി.ടി.രാജേഷ്, എം.ദില്‍രാജു, ഹോംസ്‌റ്റേ ഉടമ ബി.എച്ച്.സദാശിവ ഇയാളുടെ ഇടനിലക്കാരന്‍ കുടക് മടിക്കേരി സ്വദേശി ബി.ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments