ന്യൂഡല്‍ഹി: ബിജെപിക്ക് എതിരായ 26 പാര്‍ട്ടികളുടെ വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിര്‍ദ്ദേശിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര അഹ്‌വാദ്. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് അവസാനിച്ചത്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് എ വിജയരാഘവൻ
‘രാഹുലിന്റെ സര്‍ഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാര്‍ട്ടികളും ആ പേര് അംഗീകരിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ എന്ന പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു’, ജിതേന്ദ്ര അഹ്‌വാദ് ട്വീറ്റ് ചെയ്തു.’നമുക്ക് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാം. നമുക്ക് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാം’ എന്നും ജിതേന്ദ്ര അഹ്‌വാദ് ട്വിറ്ററില്‍ കുറിച്ചു. ബെംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന് പേരിട്ടത്.
Post Your Comments