രാജ്യത്തെ ചെറുകിട വിപണികളിൽ ശക്തമായ സാന്നിധ്യമാകാനൊരുങ്ങി അമേരിക്കൻ മൾട്ടി നാഷണൽ റസ്റ്റോറന്റ് ശൃംഖലയായ പിസ്സ ഹട്ട്. രാജ്യത്തെ വൻ നഗരങ്ങളിൽ നിന്ന് പിസ്സ ഹട്ടിന് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെറുകിട വിപണികളിലും വേരുറപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ സ്റ്റോറുകളുടെ എണ്ണം 417 ൽ നിന്നും 820 ആയാണ് ഉയർത്തിയിരിക്കുന്നത്. കമ്പനിയുടെ വർദ്ധിച്ചുവരുന്ന വാങ്ങലുകൾ കണക്കിലെടുത്ത്, മധ്യവർഗത്തിനെയും ശൃംഖലയുടെ ഭാഗമാക്കാനാണ് ലക്ഷ്യം.
റസ്റ്റോറന്റ് വിപുലീകരണത്തിന്റെ ഭാഗമായി ടയർ 1, ടയർ 2 നഗരങ്ങളിലെ വിപണികളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ വിപണിയിൽ നിന്ന് 16 ശതമാനം വിൽപ്പന വളർച്ച കൈവരിക്കാൻ പിസ്സ ഹട്ടിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ രുചികളെ കൂടുതൽ അടുത്തറിഞ്ഞുകൊണ്ട് വിപണി വിപുലീകരിക്കാനാണ് കബനി തീരുമാനിച്ചിട്ടുള്ളത്. വിപണി പിടിക്കാനായി മസെദാർ മഖ്നി പനീർ, ധാബെ ദാ കീമ, നവാബി മുർഗ് മഖ്നി തുടങ്ങിയ പിസ്സ രുചികൾ അടുത്തിടെ പുറത്തിറക്കിയിരുന്നു.
Post Your Comments