പാൻ കാർഡുമായി ബന്ധപ്പെട്ട ഈ ആശങ്കകൾക്ക് വ്യക്തത വരുത്തി ആദായ നികുതി വകുപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരിൽ നിന്ന് ഉയർന്ന നിരക്കിൽ ടിഡിഎസും ടിസിഎസും ഈടാക്കുന്നതാണ്

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തതിനെ തുടർന്ന് നിലനിൽക്കുന്ന ആശങ്കകൾക്ക് വ്യക്തത വരുത്തി ആദായ നികുതി വകുപ്പ്. ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ, പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായതിന് പാൻ നിഷ്ക്രിയമായി എന്ന അർത്ഥമില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

റിപ്പോർട്ടുകൾ പ്രകാരം, പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നത് കണക്കാക്കാതെ തന്നെ നികുതി ദായകന് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും. എന്നാൽ, റീഫണ്ട് അനുവദിക്കുകയില്ല. കൂടാതെ, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരിൽ നിന്ന് ഉയർന്ന നിരക്കിൽ ടിഡിഎസും ടിസിഎസും ഈടാക്കുന്നതാണ്. പാൻ കാർഡ് പ്രവർത്തനരഹിതമാകുന്നതുമായി ബന്ധപ്പെട്ട് പ്രവാസികൾ, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ വംശജർ എന്നിവരും വിവിധ തരത്തിലുള്ള ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇവരുടെ ചോദ്യങ്ങൾക്കും ആദായ നികുതി വകുപ്പ് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

Also Read: മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു

Share
Leave a Comment