Latest NewsKeralaNews

ജന നായകന് വിട; സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍, മൃതദേഹം ഉച്ചയ്ക്കുശേഷം കേരളത്തിലെത്തിക്കും

ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ നടക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയിൽ സംസ്കരിക്കും.

ബെംഗളൂരു ഇന്ദിരാനഗറിൽ മന്ത്രി ടി. ജോണിന്റെ വസതിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിനു വയ്ക്കും. പിന്നീട് മൃതദേഹം ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കുകയും ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി പള്ളിയിൽ വച്ച് സംസ്കാരച്ചടങ്ങുകൾ നടക്കും.

ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ 4.25-ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button