Latest NewsNewsIndia

രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന : നിരസിച്ചപ്പോള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

തിങ്കളാഴ്ച രാത്രി മരിയാനി ടൗണിലെ യുവതിയുടെ വീട്ടില്‍ ചെന്ന ഇയാൾ യുവതിയുമായി വഴക്കുണ്ടാക്കി.

ഗുവാഹത്തി: രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ ഇമാം അറസ്റ്റില്‍. അസമിലെ ജോര്‍ഹട്ടിലെ നാത്തുൻമതി മസ്ജിദിലെ ഇമാൻ അബ്ബാസ് ഖാനാണ് അറസ്റ്റിലായത്.

ഭര്‍ത്താവ് മരിച്ചുപോയ രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും ഇമാൻ അബ്ബാസ് ഖാൻ പറഞ്ഞിരുന്നു. യുവതി ഈ വിവാഹ വാഗ്ദാനം നിരസിച്ചതോടെ പ്രകോപിതനായ ഇമാൻ അബ്ബാസ് ഖാൻ യുവതിയെ ആക്രമിക്കുകയായിരുന്നു.

READ ALSO: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തി: ഒന്നാം പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ഹർജി നൽകി അന്വേഷണ ഉദ്യോഗസ്ഥൻ

തിങ്കളാഴ്ച രാത്രി മരിയാനി ടൗണിലെ യുവതിയുടെ വീട്ടില്‍ ചെന്ന ഇയാൾ യുവതിയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഇമാൻ യുവതിയെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഇമാൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ യുവതിയെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു . യുവതി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button