KeralaLatest NewsNews

കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തി: ഒന്നാം പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ഹർജി നൽകി അന്വേഷണ ഉദ്യോഗസ്ഥൻ

തൃശൂർ: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ ഒന്നാം പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ഹർജി നൽകി അന്വേഷണ ഉദ്യോഗസ്ഥൻ. മാന്ദാമംഗലം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിലെ ഒന്നാം പ്രതി സന്തോഷിന് ജാമ്യം അനുവദിച്ചതിനെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ ഹർജി നൽകിയത്.

Read Also: കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് അവസാനിച്ചത്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് എ വിജയരാഘവൻ

സന്തോഷിന് ജാമ്യം അനുവദിച്ചത് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്. ഇതിനിടെ രണ്ടാം പ്രതി വി പി ബൈജുവിന്റെ മുൻകൂർ ജാമ്യ ഹർജി തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ബൈജു കേസിലെ പ്രധാനിയാണെന്നും ഒന്നാം പ്രതി സന്തോഷിന് കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പന നടത്തിയത് ഇയാൾ ആണെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇയാളുടെ ജാമ്യഹർജി നിരസിക്കുന്നതിനായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി ഒ സെബാസ്റ്റ്യൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Read Also: നടുറോഡില്‍ കമിതാക്കളുടെ അഭ്യാസപ്രകടനം: ബൈക്കിന്റെ ഫ്യൂവല്‍ ടാങ്കില്‍ ഇരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച്‌ യുവതിയുടെ യാത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button