
ബിഹാര്‍: നാട്ടുകാരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി കാമുകനെ കാണുന്നതിന് ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി.
ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന്, ഇരുവരെയും ഗ്രാമവാസികൾ പിടികൂടി മര്‍ദ്ദിച്ചു. ബെൽറ്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ കാമുകി ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടുകാർ സമ്മതം നൽകിയതോടെ, ഇരുവരുടെയും വിവാഹം ഉടൻ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
Post Your Comments