പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക് ഡ്രോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തരൺ ജില്ലയ്ക്ക് സമീപമാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട ഡ്രോണിൽ നിന്നും മാരക മയക്കുമരുന്നായ 2.35 കിലോ ഹെറോയിൻ കണ്ടെത്തി. ബിഎസ്എഫിന്റെ നേതൃത്വത്തിലാണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ ബിഎസ്എഫ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജൂലൈ 17ന് രാത്രി ഡ്രോൺ ഉപയോഗിച്ച് അതിർത്തിക്ക് സമീപം എന്തോ ഉപേക്ഷിക്കുന്നത് സൈനികരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയത്. കള്ളക്കടത്തുകാരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് അറിയിച്ചിട്ടുണ്ട്. ഇതിനുമുൻപും സമാനമായ രീതിയിൽ അതിർത്തി പ്രദേശങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക് ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഡ്രോണുകളിൽ മാരക മയക്കുമരുന്നാണ് കടത്തുന്നത്.
Post Your Comments