KeralaLatest NewsNews

വീണ്ടും തെരുവുനായ ആക്രമണം: സ്‌കൂൾ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം തിരൂരങ്ങാടിയിലാണ് ഇത്തവണ തെരുവുനായ ആക്രമണം ഉണ്ടായത്. സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം നടത്തിയത്. വളപ്പിൽ അയ്യൂബിന്റെ മകൾ ആയിഷക്ക് നേരെയായിരുന്നു ആക്രമണം നടന്നത്.

Read Also: പിസിഒഡി അ‌ലട്ടുന്നുണ്ടോ? എങ്കിൽ, പിസിഒഡി നിയന്ത്രിക്കാൻ‌ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ…

കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാൽ വലിയ അപകടം ഒഴിവായി. ജൂലൈ ആറാം തീയതിയും തിരൂരങ്ങാടിയിൽ തെരുവുനായയുടെ ആക്രമണം നടന്നിരുന്നു. തെരുവുനായ ആക്രമിക്കാൻ വന്നപ്പോൾ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, മലപ്പുറം ബസ് സ്റ്റാൻഡ് പരിസരത്തും നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.

Read Also: മുതലപ്പൊഴി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി സജി ചെറിയാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button