മോസ്‌കോ: അമേരിക്ക നല്‍കിയ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രൈന്‍ തീരുമാനിക്കുകയാണെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. ഞായറാഴ്ച നടന്ന അഭിമുഖത്തിലാണ് യുക്രൈന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ തിരിച്ചും അവ തന്നെ പ്രയോഗിക്കാന്‍ റഷ്യ മടിക്കില്ലെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്.
Read Also: ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ന് ശേഷം നീട്ടില്ല
യുക്രൈന് അമേരിക്ക യുദ്ധോപകരണങ്ങളുടെ സഹായം നല്‍കിയതിനെക്കുറിച്ച് പുടിന്റെ ആദ്യ പ്രതികരണം തങ്ങള്‍ ഇത് വരെ യുക്രൈന് നേരെ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചിട്ടില്ല എന്നതായിരുന്നു.
അന്തരീക്ഷത്തില്‍ വച്ച് പൊട്ടി ചിതറി നിരവധി കുഞ്ഞു കുഞ്ഞു ബോംബ് ലെറ്റുകളാവുന്ന തരം ബോംബുകളാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ലിത്വാനിയയില്‍ നടന്ന നാറ്റോ യോഗത്തിനു ശേഷം അമേരിക്ക യുക്രൈന് ക്ലസ്റ്റര്‍ ബോംബുകള്‍ യുദ്ധസഹായമായി നല്‍കിയിരുന്നു.
Post Your Comments