KeralaLatest NewsNews

ദേശീയ റോബോട്ടിക്‌സ് മത്സരത്തിൽ അഭിമാന നേട്ടം: തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് ആർ ബിന്ദു

തിരുവനന്തപുരം: ദേശീയ റോബോട്ടിക്സ് മത്സരത്തിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് മന്ത്രി ആർ ബിന്ദു. മുംബൈ ഐഐടിയിൽ നടന്ന ദേശീയ റോബോട്ടിക്‌സ് മത്സരത്തിൽ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ടീം തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ പേര് ഒരിക്കൽ കൂടി രാജ്യശ്രദ്ധയിൽ കൊണ്ടു വന്നിരിക്കുന്നതിൽ സന്തോഷിക്കാമെന്നും ബിന്ദു വ്യക്തമാക്കി.

Read Also: അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി: എ.പി അബ്ദുള്ളക്കുട്ടി

ഇ യന്ത്ര റോബോട്ടിക്‌സ് ഔട്ട്‌റിച്ച് പ്രോഗ്രാമിൽ മികച്ച പത്ത് ഫൈനലിസ്റ്റുകളിലാണ് കോളേജ് ടീം ഇടം നേടിയിരിക്കുന്നത്. കാഴ്ചപരിമിതരുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ‘സെൻസോറിയം’ എന്ന നൂതന പ്രൊജക്ടിനാണ് അംഗീകാരം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 490 ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിലെ അശ്വിൻ പി ജോബി, ടെസ്സ ആൻ ജോസി, അലൻ മാമ്മൻ എബ്രഹാം, സോന ഫിലിപ്പ് എന്നീ മിടുക്കരടങ്ങുന്ന സംഘം മികച്ചവരായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഏക സിവില്‍ കോഡ് ബിജെപിയാണ് കൊണ്ടുവരുന്നതെന്ന ആ ഒരൊറ്റ കാരണം കൊണ്ടാണ് സിപിഎം എതിര്‍ക്കുന്നത്: എം.കെ മുനീര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button