മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര ഗുണ്ടായിസം: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിൽ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘമാളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിനു പിന്നാലെ എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നിരുന്നു.

ജൂലൈ 13നാണ് സംഭവങ്ങളുടെ തുടക്കം. സഹോദരീ സഹോദരന്‍മാരായ വിദ്യാര്‍ത്ഥികള്‍ എടവണ്ണ ബസ് സ്റ്റാൻഡിൽ സംസാരിച്ചിരിക്കവേ ഒരാള്‍ ഇത് മൊബൈലിൽ പകർത്തി. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ഒരു സംഘം എത്തി അസഭ്യം പറയുകയും സഹോദരനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചു.

ഏക സിവില്‍ കോഡ് ബിജെപിയാണ് കൊണ്ടുവരുന്നതെന്ന ആ ഒരൊറ്റ കാരണം കൊണ്ടാണ് സിപിഎം എതിര്‍ക്കുന്നത്: എം.കെ മുനീര്‍

കേസിൽ സിപിഎം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പ‍ഞ്ചായത്തംഗം ജസീൽ മാലങ്ങാടൻ എന്നിവരുൾപ്പെടെ 5 പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എന്നാൽ, പൊലീസ് നടപടിക‍ള്‍ വൈകുന്നതായി പരാതിക്കാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. പരാതിയില്‍ നിന്നും പിന്‍മാറാന്‍ പെണ്‍കുട്ടിയുടെമേല്‍ സമ്മര്‍ദമുണ്ടെന്നാണ് സൂചന.

Share
Leave a Comment