ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല: ഉത്തരവുമായി ഈ സംസ്ഥാനം

ബെംഗളുരു: ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തിയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: കാമുകൻ ഇതര മതസ്ഥൻ: വിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നതിനാലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കാരണം. എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.

അതേസമയം, തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയാണ് കർണാടക സർക്കാരും സ്വീകരിച്ചിട്ടുള്ളത്.

Read Also: നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണം:ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ

Share
Leave a Comment