
തിരുവനന്തപുരം: കേരളത്തിലേക്ക് തിരികെയെത്താനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഇടത് നേതാവ് കെടി ജലീൽ. നീതിദേവത കൺതുറന്നു എന്നും നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്നും കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
“നീതിദേവത കൺതുറന്നു”.
അബ്ദുൽ നാസർ മഅദനിക്ക് ആശ്വാസം. കൊല്ലത്തെത്തി പിതാവിനോടൊപ്പം താമസിക്കാം. ചികിത്സക്ക് കൊല്ലത്തിനു പുറത്തു പോകണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ അനുവാദത്തോടെ അതാകാം. കേസിന് വിളിച്ചാൽ ബാംഗ്ളൂരിൽ ഹാജരാവണം.
നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധി. അനന്തമായി വിചാരണ നീട്ടിക്കൊണ്ടുപോയി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണിത്.
Post Your Comments